ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ചൈനയിലെത്തി

0

ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കു വേണ്ടി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ചൈനയിലെത്തി. കിം ബെയ്ജിങ്ങിലെത്തിയതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 19,20 ദിവസങ്ങളിലാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. ജൂണ്‍ പന്ത്രണ്ടിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സിങ്കപ്പുരില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കിമ്മിന്‍റെ ചൈനാ സന്ദര്‍ശനം. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് കിം ചൈന സന്ദര്‍ശിക്കുന്നത്. മാര്‍ച്ച്‌, മേയ് മാസങ്ങളിലായിരുന്നു ഇതിനു മുമ്ബത്തെ സന്ദര്‍ശനങ്ങള്‍.

Leave A Reply

Your email address will not be published.