പുതിയ വിസ നിയമത്തിന് യുഎഇ മന്ത്രിസഭയുടെ അനുമതി
യു എ ഇ: പുതിയ വിസ നിയമ നിര്‍മാണങ്ങളുടെ ഭാഗമായി ഭര്‍ത്താവ് ഉപേക്ഷിച്ച ഭാര്യമാര്‍ക്കും വിധവകള്‍ക്കും സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതെ ഒരു വര്‍ഷത്തേക്ക് കൂടി വിസ അനുവദിക്കാന്‍ യു എ ഇ മന്ത്രിസഭ തീരുമാനിച്ചു. ഇതുവഴി വിധവകള്‍ക്കും ഭര്‍ത്താവുപേക്ഷിച്ച ഭാര്യമാര്‍ക്കും സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതെ ഒരു വര്‍ഷംകൂടി രാജ്യത്ത് താമസിക്കാന്‍ കഴിയും. ഭര്‍ത്താവിന്റെ സ്പോണ്സര്ഷിപ്പിലുള്ള കുട്ടികള്‍ക്കും താമസ ആനുകൂല്യവും ലഭിക്കും. ഇത് സംബന്ധിച്ച പുതിയ നിയമത്തിന് യുഎഇ മന്ത്രിസഭ അനുമതി നല്കി.
ഭര്‍ത്താവ് മരിച്ച ദിവസം മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഇത്തരത്തില്‍ ഭാര്യക്കും മക്കള്‍ക്കും താമസം അനുവദിക്കുക. അതുപോലെ വിവാഹമോചനത്തിന്റെ ഔദ്യോഗിക തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് ഇത്തരക്കാര്‍ക്കു താമസ വിസ അനുവദിക്കും. സ്ത്രീകള്‍ക്ക് സമൂഹത്തിലും തങ്ങളുടെ സാമ്ബത്തിക നിലയിലും ക്രമീകരണം നടത്താനുള്ള അവസരമാണ് ഇതിലൂടെ അധികൃതര്‍ നല്‍കുന്നത്. ഈ നിയമത്തിലൂടെ മലയാളികള്‍ ഉള്‍പ്പടെയുള്ള എല്ലാം വിദേശികള്‍ക്കും പ്രയോജനം ലഭിക്കും. 2018 വര്‍ഷാവസാനത്തോടെ പുതിയ മാറ്റം നടപ്പാക്കാനാണ് തീരുമാനം.