25ന് ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍

0

തൊടുപുഴ: മൂന്നാറിലെ മൂന്ന് വില്ലേജുകളിലെ നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 25ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ യു.ഡി.എഫ് ജില്ലാകമ്മിറ്റി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ഈ മാസം 30നാണ് ഹര്‍ത്താല്‍ നടത്താന്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍, ജില്ലയിലെ ഭൂവിഷയങ്ങളുടെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്തും വന്യമൃഗങ്ങളുടെ അതിക്രമങ്ങള്‍ ജനജീവിതം ദുസഹമാക്കിയതിനാലുമാണ് തീയതി മാറ്റിയതെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എസ്.അശോകന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.