പക്ഷിയിടിച്ചതിനേത്തുടര്ന്ന് ഡല്‍ഹിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
ചെന്നൈ: പക്ഷിയിടിച്ചതിനേത്തുടര്ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. യാത്ര തുടങ്ങി 20 മിനിട്ട് കഴിഞ്ഞപ്പോഴാണ് വിമാനത്തില്‍ പക്ഷി ഇടിച്ചത്. 131 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കിയത്. ചെന്നൈ അന്താരാഷ്ര്ട വിമാനത്താവളത്തില്‍ ഇറക്കിയ വിമാനം എയര്‍ ഇന്ത്യ എന്‍ജിനീയര്‍മാര്‍ പരിശോധിച്ചു വരികയാണ്. യാത്രക്കാരെ പിന്നീടുള്ള വിമാനങ്ങളില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.