ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ഏ​ക​ദി​ന​ത്തി​ലെ എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന സ്കോ​ര്‍ സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്

0

നോ​ട്ടിം​ഗ്ഹാം: ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ആ​റു വി​ക്ക​റ്റി​ന് 481 റ​ണ്‍​സ് നേടി ഇം​ഗ്ല​ണ്ട് ഏ​ക​ദി​ന​ത്തി​ലെ എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന സ്കോ​റാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ജോ​ണി ബെ​യ​ര്‍​സ്റ്റോ​യു​ടേ​യും (139) അ​ല​ക്സ് ഹേ​ല്‍​സി​ന്‍റെ​യും കി​ടി​ല​ന്‍ (147) സെ​ഞ്ചു​റി​ക​ളിലാണ് ഇംഗ്ലാണ്ട് റണ്‍മല പടുത്തുയര്‍ത്തിയത്. ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ എ​തി​രാ​ളി​ക​ളെ ബാ​റ്റിം​ഗി​നു അ​യ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ വി​ക്ക​റ്റി​ല്‍ ഇം​ഗ്ലീ​ഷു​കാ​ര്‍ 159 റ​ണ്‍​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്.
ഓ​പ്പ​ണ​ര്‍ ജേ​സ​ണ്‍ റോ​യി​യും (82) ബെ​യ​ര്‍​സ്റ്റോ​യും ക​ത്തി​ക്ക​യ​റു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ 19.3 ഓ​വ​റി​ല്‍ ജേ​സ​ണ്‍ റോ​യി പു​റ​ത്ത്. തുടര്‍ന്നെത്തിയ ഹേല്‍സ് 92 പ​ന്തു​ക​ള്‍ നേ​രി​ട്ട ഹേ​ല്‍​സ് അ​ഞ്ച് സി​ക്സും 16 ഫോ​റു​ക​ളും പ​റ​ത്തി. ബെ​യ​ര്‍​സ്റ്റോ​യും അ​ത്ര​യും ത​ന്നെ പ​ന്തി​ല്‍ അ​ത്ര​യും ത​ന്നെ സി​ക്സ​റു​ക​ളും 15 ഫോ​റു​ക​ളും നേ​ടി. ബെ​യ​ര്‍​സ്റ്റോ പു​റ​ത്താ​യ ശേ​ഷം എ​ത്തി​യ ബ​ട്‌​ല​ര്‍​ക്ക് ശോ​ഭി​ക്കാ​നാ​യി​ല്ല. 12 ബോ​ളി​ല്‍ 11 റ​ണ്‍​സ് മാ​ത്രം നേ​ടി​യ ബ​ട്‌​ല​ര്‍ റി​ച്ചാ​ര്‍​ഡ​സ​ണി​നു വി​ക്ക​റ്റ് ന​ല്‍​കി മ​ട​ങ്ങി. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ഓ​യി​ന്‍ മോ​ര്‍​ഗ​നാ​ണ് (67) സ്കോ​റിം​ഗ് വേ​ഗം കൂ​ട്ടി​യ​ത്. 30 പ​ന്തി​ല്‍ ആ​റു സി​ക്സും നാ​ലു ഫോ​റു​മാ​യി​രു​ന്നു മോ​ര്‍​ഗ​ന്‍ അ​ടി​ച്ചെ​ടു​ത്ത​ത്.
ഇം​ഗ്ല​ണ്ടി​നു അ​വ​സാ​നം ലേ​ശ​മൊ​ന്നു പി​ഴ​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ സ്കോ​ര്‍ 500 ക​ട​ന്നു​പോ​കു​മാ​യി​രു​ന്നു. അ​വ​സാ​ന 30 പ​ന്തി​ല്‍ ബാ​റ്റ്സ്മാ​ന്‍​മാ​ര്‍​ക്ക് ബൗ​ണ്ട​റി ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ന്‍​ഡ്രൂ ടൈ ​ഒ​ന്‍​പ​ത് ഓ​വ​റി​ല്‍ 100 റ​ണ്‍​സാ​ണ് വി​ട്ടു​കൊ​ടു​ത്ത​ത്.

Leave A Reply

Your email address will not be published.