ഫഹദ് ഫാസിലിന്‍റെ കൂടെ അഭിനയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് കാതറിന്‍ ട്രീസ

0

ഫഹദ് ഫാസിലിന്‍റെ കൂടെ അഭിനയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് പ്രശസ്ത തെന്നിന്ത്യന്‍ താരം കാതറിന്‍ ട്രീസ. നവാഗത സംവിധായകന്‍ വിവേക് തോമസ് റൊമാന്റിക് കോമഡി വിഭാഗത്തില്‍ ഒരുക്കുന്ന ചിത്രമാണ് ആണെങ്കിലും അല്ലെങ്കിലും. ഫഹദ് ഫാസില്‍ ഒരു പ്ലേബോയ് കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ കോട്ടയത്തുകാരി നാടന്‍ പെണ്‍കുട്ടിയായാണ് കാതറിന്‍ എത്തുന്നത്. ചിത്രത്തിന്‍റെ കഥ വല്ലാതെ തന്നെ ആകര്‍ഷിച്ചിരുന്നു അതിനാലാണ് അഭിനയിച്ചതെന്നും താരം പറഞ്ഞു. ഹൈദരാബാദില്‍ 65ാമത് ജിയോ ഫിലിംഫെയര്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയപ്പോളായിരുന്നു കാതറിന്‍റെ പ്രതികരണം. ബംഗളൂരു, പുതുചേരി, കൂട്ടിക്കല്‍,കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. ഷറഫുദിന്‍,രഞ്ജി പണിക്കര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, അലന്‍സിയര്‍, തെസ്നി ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കും.

Leave A Reply

Your email address will not be published.