എ​ന്‍​ജി​നീ​യ​റി​ങ്, മെ​ഡി​ക്ക​ല്‍, ഫാ​ര്‍​മ​സി റാ​ങ്ക്​ പ​ട്ടി​ക ഇന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും

0

തി​രു​വ​ന​ന്ത​പു​രം: ​എ​ന്‍​ജി​നീ​യ​റി​ങ്, മെ​ഡി​ക്ക​ല്‍, ഫാ​ര്‍​മ​സി കോ​ഴ്​​സു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള സം​സ്​​​ഥാ​ന റാ​ങ്ക്​ പ​ട്ടി​ക ബു​ധ​നാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ക്കും. www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ല്‍ റാ​ങ്ക്​ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കും. വൈ​കീ​ട്ട്​ നാ​ലി​ന്​​ പി.​ആ​ര്‍.​ഡി ചേം​ബ​റി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യും ചേ​ര്‍​ന്ന്​ റാ​ങ്കു​ക​ള്‍ പ്ര​ഖ്യാ​പി​ക്കും. നീ​റ്റ്​ പ​രീ​ക്ഷ​യെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്​ മെ​ഡി​ക്ക​ല്‍/ ഡ​ന്‍റെ​ല്‍ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള സം​സ്ഥാ​ന റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ര്‍ ന​ട​ത്തി​യ പ​രീ​ക്ഷ​യി​ലെ സ്​​കോ​റും പ്ല​സ്​ ടു/ ​ത​ത്തു​ല്യ പ​രീ​ക്ഷ​യി​ല്‍ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ എ​ന്നി​വ​യി​ല്‍ ല​ഭി​ച്ച മാ​ര്‍​ക്കും തു​ല്യ​മാ​യി പ​രി​ഗ​ണി​ച്ചാ​ണ്​ എ​ന്‍​ജി​നീ​യ​റി​ങ്​ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

Leave A Reply

Your email address will not be published.