ഫിഫ ലോകകപ്പ് 2018ല്‍ റഷ്യ പ്രീ ക്വാര്‍ട്ടറില്‍

0

ഫിഫ ലോകകപ്പ് 2018ല്‍ പ്രീ ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിക്കുന്ന ആദ്യടീമായി ആതിഥേയരായ റഷ്യ. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചതെങ്കില്‍ രണ്ടാം മത്സരത്തില്‍ സാക്ഷാല്‍ മുഹമ്മദ് സാലയുടെ ഈജിപ്തിനെ 3-1ന് കെട്ടുകെട്ടിച്ചു. ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. 47ാം മിനിറ്റില്‍ അഹമ്മദ് ഫത്തിയുടെ ഓണ്‍ ഗോളില്‍ നിന്നായിരുന്നു ഈജിപ്തിന്‍റെ തകര്‍ച്ചയുടെ തുടക്കം. 59ാം മിനിറ്റില്‍ ഡെനിസ് ചെറിഷേവും 62ാം മിനിറ്റില്‍ ആര്‍ത്തെം സ്യൂബ്ദയും റഷ്യയ്ക്കു വേണ്ടി വലകുലുക്കി. സ്റ്റാര്‍ പ്ലെയര്‍ മുഹമ്മദ് സല പെനല്‍റ്റിയിലൂടെയാണ് ഈജിപ്തിന്‍റെ ആശ്വാസഗോള്‍ നേടിയത്. ഗ്രൂപ്പിലെ രണ്ടു മത്സരങ്ങളും കളിച്ച റഷ്യ ആറു പോയിന്റോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി. അടുത്ത മത്സരത്തില്‍ ഉറുഗ്വേ തോല്‍ക്കുകയും സൗദിക്കെതിരേയുള്ള മത്സരത്തില്‍ ജയിക്കുകയും ചെയ്താല്‍ മാത്രമേ ഈജിപ്തിന് അടുത്ത റൗണ്ടിലേക്ക് കടക്കാനാകൂ.

Leave A Reply

Your email address will not be published.