നാളെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടര്‍ന്ന് മല്‍സ്യബന്ധന തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ പല ജില്ലകളിലും കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഒട്ടേറെ നാശനഷ്ടങ്ങളും ജീവഹാനിയും സംഭവിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണ് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയത്. മലയോര പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് തയ്യാറാക്കുന്നത്. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ സുരക്ഷാ കര്‍ശനമാക്കിയിരിക്കുകയാണ്.