കേരള എന്‍ജിനീയറിങ്, മെഡിക്കല്‍, ഫാര്‍മസി കോഴ്സുകളില്‍ റാങ്ക് പ്രസിദ്ധീകരിച്ചു

0

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്, മെഡിക്കല്‍, ഫാര്‍മസി കോഴ്സുകളില്‍ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിങ്ങില്‍ ആണ്‍കുട്ടികള്‍ മുന്നിലെത്തിയപ്പോള്‍ മെഡിക്കലില്‍ പെണ്‍കുട്ടികളാണ് ആദ്യറാങ്കുകളിലെത്തിയത്. 48,000 കുട്ടികളാണ് ഇത്തവണ എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മെഡിക്കല്‍- എഞ്ചിനീയറിംഗ് ആദ്യഘട്ട അലോട്ട്മെന്റ് ഈ മാസം 30 ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു

എന്‍ജിനീയറിങ്ങില്‍ കോട്ടയം സ്വദേശി അമല്‍ മാത്യു ഒന്നാം റാങ്ക് നേടി. ശബരീകൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്.മെഡിക്കല്‍ എന്‍ട്രന്‍സില്‍ എറണാകുളം സ്വദേശി ജസ് മരിയ ബെന്നിക്കാണ് (നീറ്റ് റാങ്ക്- 56) ഒന്നാം റാങ്ക്. തിരുവനന്തപുരം കരമന സ്വദേശി സംറീന്‍ ഫാത്തിമ ആര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി (നീറ്റ് -89).കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി സേബാമ്മാ മാളിയേക്കലിനാണ് മൂന്നാം റാങ്ക് (നീറ്റ്-99). കോഴിക്കോട് വിലങ്ങാട് സ്വദേശി ആറ്റ്‌ലിന്‍ ജോര്‍ജ്ജ് നാലും (നീറ്റ് 101), കോട്ടയം മാന്നാനം സ്വദേശി മെറിന്‍ മാത്യു (നീറ്റ് 103) അഞ്ചും സ്ഥാനങ്ങള്‍ നേടി.

Leave A Reply

Your email address will not be published.