ലോകകപ്പ് മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ ഇന്ന് മൊറോക്കോയെ നേരിടും

0

പോര്‍ച്ചുഗല്‍ ഇന്ന് മൊറോക്കോയെ നേരിടാന്‍ ഇറങ്ങുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് 5.30ന് ആണ് മത്സരം. ഇറാനെതിരെ പൊരുതി നിന്ന് അവസാനം സെല്ഫ് ഗോളിലൂടെ പരാജയം ഏറ്റുവാങ്ങിയ ക്ഷീണത്തോടെയാണ് മൊറോക്കോ എത്തുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഒറ്റയാള്‍ പോരാട്ടം മാത്രമായിരുന്നു സ്പെയിനിനെതിരെ പോര്‍ച്ചുഗല്‍ നടത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ മൂന്നു ഗോളുകളില്‍ ആണ് പോര്‍ച്ചുഗല്‍ സമനില നേടിയത്. പ്രധിരോധത്തിനു പേരുകേട്ട മൊറോക്കോയെ നേരിടാന്‍ ഇറങ്ങുമ്ബോള്‍ മികച്ച ടീം പ്രകടനം പോര്‍ച്ചുഗല്‍ പുറത്തെടുക്കേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ മത്സരത്തിലെ തന്‍റെ
മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുക്കാന്‍ ഉറപ്പിച്ചാവും റൊണാള്‍ഡോ ഇറങ്ങുക. അടുത്ത റൗണ്ടില്‍ കടക്കാന്‍ ഇന്ന് പോര്‍ചുഗലിനു വിജയം കണ്ടേ മതിയാവു.
ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ഫൈനല്‍ റൗണ്ടില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് മൊറോക്കോ എത്തിയത്. പക്ഷെ അവസാന നിമിഷം വഴങ്ങിയ സെല്ഫ് ഗോള്‍ ആണ് കഴിഞ്ഞ മത്സരത്തില്‍ മൊറോക്കോക്ക് തിരിച്ചടിയായത്. മികച്ച ഫോമിലുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ മൊറോക്കോയുടെ സ്ഥിതി വിഷമകരമാവും. ഇനി ഒരു പരാജയം കൂടെ സംഭവിച്ചാല്‍ മൊറോക്കോയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് അസ്തമയമാവും. ഇതിനു മുന്പ് ഒരു തവണ മാത്രമാണ് പോര്‍ച്ചുഗല്‍ മൊറോക്കോ മത്സരം നടന്നിട്ടുള്ളത്. 1986ലെ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മൊറോക്കോ പോര്‍ച്ചുഗലിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ മികച്ച വിജയം നേടിയിരുന്നു.

Leave A Reply

Your email address will not be published.