സന്താനം നായകനാകുന്ന സെര്‍വര്‍ സുന്ദരം ജൂലൈ 6 ന്
സംവിധായകന് ആനന്ദ് ബല്‍ക്കി , സന്താനത്തെ നായകനാക്കി അണിയിച്ചൊരുക്കിയ തമിഴ് ചിത്രം സെര്‍വര്‍ സുന്ദരം ജൂലൈ 6 ന് തിയേറ്ററുകളില്‍ എത്തും. പുതുമുഖം വൈഭവി നായികയാവുന്ന സെര്‍വര്‍ സുന്ദരത്തില്‍ തമിഴ് താരമായിരുന്ന നാഗേഷിന്റെ കൊച്ചുമകന് ബിജേഷും അഭിനയിക്കുന്നുണ്ട്. കിറ്റി, രാധാ രവി, സ്വാമിനാഥന്, മയില്‍സ്വാമി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെര്‍വര്‍ സുന്ദരത്തില്‍ ഷെഫിന്റെ വേഷത്തിലാണ് സന്താനം എത്തുക.