കഞ്ചാവിന്‍റെ ഉപയോഗം അനുവദിച്ച് കനേഡിയന്‍ പാര്‍ലമെന്റ്

0

ഒട്ടാവോ: കഞ്ചാവിന്‍റെ ഉപയോഗം രാജ്യത്ത് അനുവദിച്ചുകൊണ്ട് കനേഡിയന്‍ പാര്‍ലമെന്റ് ബില്ല് പാസാക്കി. ഇതോടെ സെപ്തംബര്‍ മുതല്‍ കാനഡയില്‍ കഞ്ചാവ് വാങ്ങാനും ഉപയോഗിക്കാനും ഉണ്ടായിരുന്ന വിലക്ക് നീങ്ങും. 23 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നിയമം പാസായത്. കഞ്ചാവുപയോഗം നിയമം മൂലം അംഗീകരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് കാനഡ. ഉറുഗ്വയാണ് ആദ്യരാജ്യം.
മുപ്പത് ഗ്രാമില്‍ കൂടുതല്‍ കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റകരമായി തുടരും. നാല് ചെടികളില്‍ കൂടുതല്‍ വീട്ടില്‍ വളര്‍ത്തുന്നതും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതും കുറ്റകരമാണ്‌. സെനറ്റ് നിയമം പാസാക്കിയതായുള്ള വിവരം പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുദ്യോവാണ് ട്വിറ്ററില്‍ കൂടി അറിയിച്ചത്. തിരഞ്ഞെടുപ്പ് വാഗ്ദാനം താന്‍ പാലിച്ചുവെന്ന ഹാഷ്ടാഗിലാണ് ട്രുദ്യോ ഇക്കാര്യം പോസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.