ജെസ്‌നയെ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

0

കൊച്ചി: ജെസ്‌ന മരിയ ജയിംസിനെ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയില്‍ സമീപിച്ചു. ലോക്കല്‍ പെലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തെ ജെസ്‌നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പി.സി.ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസ് അന്വേഷണത്തിന്‍റെ പുരോഗതി അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം ജെയ്‌നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട്‌ കൊണ്ട് കേരളാ കോണ്‍ഗ്രസ് കമ്മിറ്റി നിയമസഭയ്ക്ക് മുന്നില്‍ മാര്‍ച്ച്‌ നടത്തിയിരുന്നു. ജെസ്‌നയുടെ സഹോദരിയും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. തങ്ങളുടെ വേദനയില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സഹോദരി സംസാരിച്ചിരുന്നു.

Leave A Reply

Your email address will not be published.