ബിജുമേനോന് ചിത്രം ആനക്കള്ളന്റെ ഷൂട്ടിംഗ് ആരംഭിച്ചു
ബിജുമേനോന് മുഖ്യ വേഷത്തിലെത്തുന്ന ആനക്കള്ളന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഉദയ കൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സുരേഷ് ദിവാകറാണ് സംവിധാനം ചെയ്യുന്നത്. അനുശ്രീ, കനിഹ, ഷംന കാസിം എന്നീ മൂന്നു നായികമാര്‍ ചിത്രത്തിലുണ്ട്. തിരുവനന്തപുരത്താണ് ആദ്യ ഘട്ട ഷൂട്ടിംഗ് നടക്കുന്നത്. കോയമ്ബത്തൂര്‍, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിലായിരിക്കും പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തില്‍ സിദ്ദിഖ്, സായ്കുമാര്, സുധീര്‍ കരമന, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, ബാല, കൈലാഷ്, ഹരീഷ് കണാരന്, ജനാര്ദനന്, ദേവന്, അനില്‍മുരളി, ബിന്ദു പണിക്കര്‍, പ്രിയങ്ക തുടങ്ങിയവരും വേഷമിടുന്നു. ഹരിനാരായണന് രാജീവ് ആലുങ്കല്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് നാദിര്‍ഷ ഈണം പകരുന്നു.