കുടിയേറ്റ വിരുദ്ധ നിയമത്തിന് ഹംഗേറിയന്‍ പാര്‍ലമെന്റ് അംഗീകാരം

0

ഹംഗറി : വിവാദമായ കുടിയേറ്റ വിരുദ്ധ നിയമത്തിന് ഹംഗേറിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. നിയമവിധേയമല്ലാത്ത കുടിയേറ്റക്കാര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്ന സന്നദ്ധ സംഘടനകളെ ലക്ഷ്യം വെച്ചുള്ളതാണ് പുതിയ നിയമം. രാജ്യത്തെത്തുന്ന നിയമവിധേയമല്ലാത്ത കുടിയേറ്റക്കാരെ സഹായിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ് പുതിയ നിയമത്തിലുള്ളത്. സംഘടന പ്രവര്‍ത്തകര്‍ക്ക് ജയില്‍ ശിക്ഷയോ സംഘടന നിരോധിക്കുകയോ ചെയ്‌തേക്കാമെന്നാണ് നിയമത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍റെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കുടിയേറ്റക്കാര്‍ക്കെതിരായ നടപടിയെടുക്കല്‍.

Leave A Reply

Your email address will not be published.