ജിറോണി ബ്ലാസ്‌റ്റേഴ്‌സ് മത്സരം അടുത്തമാസം കൊച്ചിയില്‍

0

അടുത്തമാസം ലാലിഗ കരുത്തരായ ജിറോണയുമായി ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ ഏറ്റുമുട്ടും. ബ്ലാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. പ്രമുഖ സ്‌പോട്‌സ് വെബ്‌സൈറ്റായ ഗോള്‍ ഡോട്ട്‌കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലാലിഗയില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ടീമുകളിലൊന്നാണ് ജിറോണ. കഴിഞ്ഞ വര്‍ഷം ലാലിഗയില്‍ റയല്‍ മാഡ്രിഡിനെ 2-1ന് അവര്‍ അട്ടിമറിച്ചിരുന്നു. കഴിഞ്ഞ ലാലിഗയില്‍ പത്താമതായാണ് ജിറോണ എഫ്‌സി സീസണ്‍ അവസാനിപ്പിച്ചത്. ഇതോടെ ഐഎസ്‌എല്‍ അഞ്ചാം സീസണിനുളള ഒരുക്കങ്ങള്‍ക്കും ബ്ലാസ്‌റ്റേഴ്‌സ് തുടക്കമിടും. ജിറോണയുമായുള്ള മത്സരം നടക്കുകയാണെങ്കില്‍ യൂറോപ്പിലെ മുന്‍ നിര ടീമുകള്‍ക്കെതിരെ മത്സരിക്കുന്ന രണ്ടാമത്തെ ഐഎസ്‌എല്‍ ടീമായി മാറും കേരളാ ബ്ലാസ്റ്റേഴ്‌സ്. നേരത്തെ 2016 ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ വെസ്റ്റ്‌ബ്രോംവിച്ച്‌ ആല്‍ബിയണുമായി ഡല്‍ഹി ഡൈനാമോസ് സൗഹൃദ മത്സരം കളിച്ചിരുന്നു.

Leave A Reply

Your email address will not be published.