സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിന്‍റെ ഗുണനിലവാര പരിശോധന കര്‍ശനമാക്കുന്നു

0

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിന്‍റെ ഗുണനിലവാരം അളക്കുന്നു. മുണ്ടയ്ക്കലിലുള്ള കാഷ്യു എക്സ്പോര്‍ട്ട് ആന്‍ഡ് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആസ്ഥാനത്തുള്ള (സിഇപിസിഐ) ലാബിലാണു പരിശോധനകള്‍ ആരംഭിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്‌കൂളുകളിലും പാചകത്തിനായും കുടിക്കാനായും ഉപയോഗിക്കുന്ന ശുദ്ധജലത്തിന്‍റെയും ഗുണനിലവാര പരിശോധനയാണു സിഇപിസിഐ ലബോറട്ടറി ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്നത്. 12,000 സ്കൂളുകളിലെ സാംപിളുകളാണ് ഈ വര്‍ഷം ശേഖരിക്കുക. ഇതില്‍ ശേഖരിച്ചിടത്തോളം സാംപിളുകളുടെ പരിശോധന തുടങ്ങി.

Leave A Reply

Your email address will not be published.