പുതുക്കിയ കെടിഎം RC200 ഇന്ത്യയില്‍ പുറത്തിറങ്ങി

0

പുതുക്കിയ കെടിഎം RC200 ഇന്ത്യയില്‍ പുറത്തിറങ്ങി. സ്‌പോര്‍ട് RC നിരയില്‍ കെടിഎമ്മിന്‍റെ പ്രാരംഭ മോഡലാണിത്. ഇന്ത്യയില്‍ ഇന്നുവരെ വെള്ള നിറത്തില്‍ മാത്രമായിരുന്നു കെടിഎം RC200 മോഡലുകള്‍ അണിനിരന്നിട്ടുള്ളത്. 1.77 ലക്ഷം രൂപയാണ് പുതിയ മോഡലുകളുടെ വില. അലോയ് വീലുകള്‍ക്കും ട്രെല്ലിസ് ഫ്രെയിമിനും ഓറഞ്ചാണ് നിറം. ഓറഞ്ച് നിറത്തിലുള്ള ഗ്രാഫിക്‌സും മോഡലിലുണ്ട്. 199.5 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് DOHC എഞ്ചിന്‍ കെടിഎം RC200 ല്‍ തുടരുന്നു. 10,000 rpm ല്‍ 25 bhp കരുത്തും 8,000 rpm ല്‍ 19.2 Nm torque ഉം എഞ്ചിന്‍ പരമാവധി രേഖപ്പെടുത്തും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. കെടിഎമ്മിന്‍റെ ട്രാക്ക് അധിഷ്ടിത പ്രാരംഭ മോഡലാണിത്. മോണോഷോക്ക് സംവിധാനമാണ് ബൈക്കിന് പിന്നില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക. ഇരു ടയറുകളില്‍ ഡിസ്‌ക് ബ്രേക്കുകള്‍ ബ്രേക്കിംഗ് നിര്‍വഹിക്കും.

Leave A Reply

Your email address will not be published.