ലോകത്തെ ഐക്യത്തിലേക്ക് നയിക്കുന്ന ശക്തിയാണ് യോഗ; പ്രധാനമന്ത്രി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ വനഗവേഷണ കേന്ദ്രത്തില്‍ യോഗ ദിനത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ തല ഉദ്ഘാടനം നിര്‍വഹിച്ചു. അന്താരാഷ്ട്ര യോഗദിനത്തില്‍ രാജ്യവ്യാപകമായി വിപുലമായ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നു. ചടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആയിരക്കണക്ക് പേര് യോഗ അഭ്യസിച്ചു.
അതിവേഗം മാറുന്ന ഈ കാലഘട്ടത്തില്‍ ഒരാളുടെ ശരീരത്തെയും തലച്ചോറിനെയും ആത്മാവിനെയും ഒരുമിച്ച് നിര്‍ത്താന്‍ യോഗ കൊണ്ട് സാധിക്കുമെന്നും ഇത് സമാധാനം കൊണ്ടുവരുമെന്നും മോദി പറഞ്ഞു. ലോകത്തെ ഐക്യത്തിലേക്ക് നയിക്കുന്ന ശക്തിയാണ് യോഗ. യോഗ സൗഹാര്‍ദവും സാഹോദര്യവും വളര്‍ത്തും. ഇതിലൂടെ ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ലോകം പിന്തുടരുന്നു. യോഗ ദിനം എന്നത് നല്ല ആരോഗ്യത്തിനായുള്ള വലിയ ചുവടുവെപ്പാണെന്നും മോദി പറഞ്ഞു.