ബിഎംഡബ്ല്യു 6 സീരീസ് ജിടി ഡീസല്‍ വിപണിയില്‍
ബിഎംഡബ്ല്യു 6 സീരീസ് ജിടി ഡീസല്‍ വിപണിയില്‍ പുറത്തിറങ്ങി. പുതിയ ബിഎംഡബ്ല്യു 630d ലക്ഷ്വറി ലൈന്‍, എം സ്പോര്‍ട് വകഭേദങ്ങളിലാണ് എത്തുന്നത്. ലക്ഷ്വറി ലൈന്‍ വകഭേദത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില 66.50 ലക്ഷം രൂപയും ഉയര്‍ന്ന എം സ്പോര്‍ടിന് 73.70 ലക്ഷം രൂപയുമാണ്. മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസാണ് പ്രധാന എതിരാളി.
പുതിയ 6 സീരീസ് ജിടിയിലും 5 സീരീസില്‍ നിന്നുള്ള 3.0 ലിറ്റര്‍ ഇന്‍ലൈന്‍ ആറു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് തന്നെയാണ് ഉള്ളത്. എഞ്ചിന് 261 bhp കരുത്തും 620 Nm ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ്. 19 ഇഞ്ച് അലോയ് വീലുകളാണ് 630d എം സ്പോര്‍ടിന് ലഭിക്കുന്നത്. ബിഎംഡബ്ല്യു 6 സീരീസ് ജിടി ഡീസലിന് 5,091 mm നീളവും 1,902 mm വീതിയും 1,538 mm ഉയരവുമുണ്ട്. 600 ലിറ്ററാണ് മോഡലിന്റെ ബൂട്ട് കപ്പാസിറ്റി. കൂടാതെ, പിന്‍സീറ്റുകള്‍ മടക്കി ബൂട്ട് കപ്പാസിറ്റി 1,800 ലിറ്ററായി കൂട്ടാം.
ലെതര്‍ അപ്ഹോള്‍സ്റ്ററി, ജെസ്ച്ചര്‍ കണ്‍ട്രോളോട് കൂടിയ 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഡിസ്പ്ലേ, ഹെഡ്സ് അപ് ഡിസ്പ്ലേ, എല്‍ഇഡി മൂഡ് ലൈറ്റ്നിംഗ്, ഫോര്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, 16 സ്പീക്കര്‍, ബോവേഴ്സ് ആന്‍ഡ് വില്‍ക്കിന്‍സ് ഡയമണ്ട് സറൗണ്ട് സിസ്റ്റം എന്നിവയാണ് പ്രധാന സവിശേഷതകള്‍. ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം, ബ്രേക്ക് അസിസ്റ്റ്, സ്റ്റബിലിറ്റി കണ്ട്രോള്, ട്രാക്ഷന്‍ കണ്ട്രോള്, കോര്‍ണറിംഗ് ബ്രേക്ക്, ഹില്‍ ഡിസന്റ് കണ്ട്രോള്,ആറു എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് മൗണ്ട് സീറ്റുകള്‍ എന്നിവ 6 സീരീസ് ജിടിയുടെ സുരക്ഷ സംവിധാനങ്ങള്‍.