എ.ഡി.ജി.പി സുദേഷ് കുമാറിന്റെ പട്ടിയെ കല്ലെറിഞ്ഞതിനെതിരെ കേസ്
തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ് കുമാറിന്റെ പട്ടിയെ കല്ലെറിഞ്ഞതിന് കേസ്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമ പ്രകാരമാണ് കേസെടുത്തത്. പേരൂര്‍ക്കട പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബുധനാഴ്ച രാവിലെ വീട്ടിലെ പട്ടിയെ ആരോ കല്ലെറിഞ്ഞുവെന്നാണ് എ.ഡി.ജി.പിയുടെ പരാതി.