ബ്രസീല്‍ ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു
മോസ്ക്കോ: ബ്രസീല്‍ ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകുന്നേരം 5.30നാണ് മത്സരം. പരിശീലനത്തിനിടെ പരിക്കേറ്റ നെയ്മര്‍ വീണ്ടും പരിശീലനത്തിന് ഇറങ്ങിയിരുന്നു എങ്കിലും ആദ്യ ഇലവനില്‍ ഉണ്ടാവുന്ന കാര്യം സംശയമാണ്. നെയ്മര്‍ ഇല്ലാതെയാണ് ഇറങ്ങുന്നതെങ്കില്‍ കാര്യങ്ങള്‍ ബ്രസീലിനു ബുദ്ധിമുട്ടാവും. കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിയ ജീസസിന് പകരം ഫിര്‍മിനോ ഇറങ്ങുന്ന കാര്യവും സംശയമാണ്. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത പൗളിഞ്ഞോ, വില്ല്യന്, കുട്ടീഞ്ഞോ എന്നിവര്‍ ആദ്യ ഇലവനില്‍ ഉണ്ടാവും.