ജമ്മുകാശ്‌മീരില്‍ ദേശീയ സുരക്ഷാ സേനയിലെ കമാന്‍ഡോകളുടെ സേവനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

0

ന്യൂഡല്‍ഹി: ജമ്മുകാശ്‌മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ സുരക്ഷാ സേന (എന്‍.എസ്.ജി)​യിലെ കമാന്‍ഡോകളുടെ സേവനവും പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നു. ശ്രീനഗര്‍ വിമാനത്താവളം അടക്കമുള്ള തന്ത്രപ്രധാന മേഖലകളിലാകും എന്‍.എസ്.ജിയെ നിയോഗിക്കുക. എന്‍.എസ്.ജി സംഘത്തെ നിയോഗിക്കാന്‍ കഴിഞ്ഞ മാസമാണ് കേന്ദ സര്‍ക്കാര്‍ തീരുമാനിച്ചത്. കരസേന, സി.ആര്‍.പി.എഫ്, ജമ്മു കാശ്മീര്‍ പൊലീസ് എന്നിവ സംയുക്തമായാണ് നിലവില്‍ കാശ്‌മീരിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ശ്രീനഗറിലെ ബി.എസ്.എഫ് ക്യാന്പില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സംഘത്തെ ഉടന്‍ തന്നെ കാശ്‌മീരിലേക്ക് നിയോഗിക്കും. ആദ്യ ഘട്ടത്തില്‍ നൂറു പേരടങ്ങിയ സംഘമാണ് എത്തുക. പിന്നീട് കാശ്‌മീരിന് വേണ്ടി മാത്രമായി കമാന്‍ഡോ യൂണിറ്റ് ശ്രീനഗറില്‍ ആരംഭിക്കാനാണ് ലക്ഷ്യം. ലക്ഷ്യം തെറ്റാതെ വെടിവയ്ക്കുന്നതില്‍ വിദഗ്ദരായ രണ്ട് ഡസന്‍ കമാന്‍ഡോകളായിരിക്കും തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷ നോക്കുക.

Leave A Reply

Your email address will not be published.