ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് വീണ്ടും തോല്‍വി

0

പരമ്പരയിലെ നാലാം മത്സരവും പരാജയമേറ്റു വാങ്ങി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത മികച്ച സ്കോര്‍ നേടാനായെങ്കിലും ഇംഗ്ലീഷ് താരങ്ങള്‍ക്കു മുന്നില്‍ ഓസ്ട്രേലിയയുടെ പരിചയ സമ്ബത്തില്ലാത്ത ബൗളിംഗ് നിര വീണ്ടും പരാജയപ്പെടുകയായിരുന്നു. ഓസ്ട്രേലിയ നല്‍കിയ 311 റണ്‍സ് ലക്ഷ്യം 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഇംഗ്ലണ്ട് 44.4 ഓവറില്‍ മറികടക്കുകയായിരുന്നു.

ജേസണ്‍ റോയ്-ജോണി ബൈര്‍സ്റ്റോ കൂട്ടുകെട്ട് വീണ്ടും മികവ് പുലര്‍ത്തിയ മത്സരത്തില്‍ ആദ്യ വിക്കറ്റില്‍ ഇംഗ്ലണ്ട് 174 റണ്‍സാണ് നേടിയത്. 83 പന്തില്‍ റോയ് 101 റണ്‍സ് നേടി പുറത്തായപ്പോള്‍ ഏറെ വൈകാതെ ജോണി ബൈര്‍സ്റ്റോയും(79) പുറത്തായി. ജോ റൂട്ട്(27), ഓയിന്‍ മോര്‍ഗന്‍(15) എന്നിവര്‍ വേഗത്തില്‍ പുറത്തായെങ്കിലും 29 പന്തില്‍ 54 റണ്‍സ് നേടിയ ജോസ് ബട്‍ലര്‍ക്കൊപ്പം 34 റണ്‍സ് നേടി അലക്സ് ഹെയില്‍സ് കൂടി എത്തിയപ്പോള്‍ മത്സരം 6 വിക്കറ്റിനു ഇംഗ്ലണ്ട് സ്വന്തമാക്കി.

Leave A Reply

Your email address will not be published.