ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്​ അന്താരാഷ്​ട്ര യോഗ ദിനം ആഘോഷിച്ചു

0

ജിദ്ദ: വിവിധ പരിപാടികളോടെ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്​ അന്താരാഷ്​ട്ര യോഗ ദിനം ആഘോഷിച്ചു. ഇന്ത്യന്‍ സ്​കൂളില്‍ നടന്ന പരിപാടിക്ക്​ ഇന്ത്യ, ശ്രീലങ്ക, ചൈന, ദക്ഷിണ കൊറിയ, നേപ്പാള്‍, ഉസ്​ബെകിസ്​താന്‍ തുടങ്ങിയ രാജ്യങ്ങളുടെ കോണ്‍സല്‍ ജനറല്‍മാര്‍ ദീപം കൊളുത്തിയതോടെ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദേശം പ്രദര്‍ശിപ്പിച്ചു. യോഗയുടെ ഉദ്​ഭവത്തെയും പ്രാധാന്യത്തെയും കുറിച്ച്‌​ കോണ്‍സല്‍ ജനറല്‍ മുഹമ്മദ്​ നൂര്‍ റഹ്​മാന്‍ ശൈഖ്​ സംസാരിച്ചു. തുടര്‍ന്ന്​ യോഗ സെഷനിലും അദ്ദേഹം പ​ങ്കെടുത്തു. യോഗാനുഭവത്തെ കുറിച്ച്‌​ ഡോ. അലാ അല്‍ ശരീഫും സംസാരിച്ചു.  പ്രധാനപരിപാടിക്ക്​ മുന്നോടിയായി കോര്‍ണിഷില്‍ പ്രത്യേക യോഗ പ്രദര്‍ശനവും നടന്നു. നിരവധി സ്വദേശികള്‍ ഉള്‍പ്പെടെ പ​െങ്കടുത്തു.

Leave A Reply

Your email address will not be published.