ഒമാനില്‍ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയുന്നതായ് റിപ്പോര്‍ട്ട്

0

മസ്കറ്റ്: ഒമാനില്‍ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയുന്നതായ് റിപ്പോര്‍ട്ട്. സ്വദേശിവത്കരണം നടപ്പാക്കാന്‍ രാജ്യത്തു എര്‍പ്പെടുത്തിയിരിക്കുന്ന തൊഴില്‍ വിസാ നിയന്ത്രണങ്ങളാണ് ഇതിനിടയാക്കിയതെന്നാണ് വിലയിരുത്തല്‍.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി 10 വിഭാഗങ്ങളിലെ 87 തസ്തികകളിലേക്കുള്ള വിസ നിരോധനം വിദേശികളുടെ തൊഴിലവസരങ്ങള്‍ രാജ്യത്തു കുറയുവാന്‍ കാരണമായിട്ടുണ്ട്. ഒരു തൊഴിലുടമയില്‍ നിന്നും മറ്റൊരു കമ്ബനിയിലേക്ക് തൊഴില്‍ കരാര്‍ മാറുന്നതിന് കര്‍ശന നിയമമാണ് ഇപ്പോള്‍ രാജ്യത്തു നിലനില്‍ക്കുന്നത്. ഇതിന് ആദ്യ തൊഴിലുടമയുടെ സമ്മതപത്രം നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇത് മൂലം ധാരാളം വിദേശികള്‍ തങ്ങളുടെ സ്വദേശത്തേയ്ക്ക് മടങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട്.
ദേശീയ സ്ഥിതി വിവര മന്ത്രാലയമാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. 2017 ജൂണ്‍ മാസത്തെ ജനസംഖ്യയില്‍ നിന്നും 43 ,000 വിദേശികളുടെ കുറവാണ് ഒമാന്‍ ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ജൂണ്‍ 16 വരെയുള്ള ഒമാനിലെ ജനസംഖ്യയില്‍ 20,35,952 വിദേശികളാണ് ഇപ്പോള്‍ രാജ്യത്ത് സ്ഥിര താമസക്കാരായിട്ടുള്ളത്.

Leave A Reply

Your email address will not be published.