ജ​മ്മു കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ലി​ല്‍; ര​ണ്ട് ഭീ​ക​ര​രെ വെ​ടി​വ​ച്ചു കൊ​ന്നു

0

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ല്‍ ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഇ​ന്ത്യ​ന്‍ സൈ​ന്യം ര​ണ്ട് ഭീ​ക​ര​രെ വെ​ടി​വ​ച്ചു കൊ​ന്നു. ഭീ​ക​ര​രു​ടെ വെ​ടി​വ​യ്പി​ല്‍ ഒ​രു പോ​ലീ​സു​കാ​ര​നും സാ​ധാ​ര​ണ​ക്കാ​ര​നും കൊ​ല്ല​പ്പെ​ട്ടു. മേ​ഖ​ല​യി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​യി​ട്ടി​ല്ല. വെ​ടി​വ​യ്പ് ഇ​പ്പോ​ഴും തു​ട​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ശ്രീ​ഗു​ഫ്വാ​ര​യി​ലെ ഖി​രാം മേ​ഖ​ല​യി​ലെ വീ​ട്ടി​ല്‍ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് സൈ​നി​ക ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. സൈ​ന്യം തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​തോ​ടെ ഭീ​ക​ര​രും വെ​ടി​വ​യ്പ് തു​ട​ങ്ങി. സൈ​നി​ക​ര്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

Leave A Reply

Your email address will not be published.