വിജയ്യുടെ പുതിയ സിനിമ സര്‍ക്കാരിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി
വിജയ്യെ നായകനാക്കി മുരുഗദോസ് ഒരുക്കുന്ന പുതിയ സിനിമ സര്‍ക്കാരിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. കൂളിങ് ഗ്ലാസില്‍ കത്തുന്ന സിഗരറ്റുമായി സ്റ്റൈലിഷ് ലുക്കിലാണ് വിജയ് എത്തുന്നത്. തുപ്പാക്കി, കത്തി എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായിക. എ ആര് റഹ്മാന് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്. നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി, കലി, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഗിരീഷ് ഗംഗാധരന്.