ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പുറത്തേക്ക്

0

മോസ്കോ: ലോകകപ്പില്‍ നിന്ന് മെസ്സിപ്പട പുറത്തേക്ക്. ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ ക്രൊയോഷ്യയോട് എതിരില്ലാതെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന പുറത്തായത്. അന്റെ റബെക്കെ, ലൂക്ക മോഡ്രിച്ച്‌, ഇവാന്‍ റാകിടിച്ച്‌ എന്നിവരാണ് ക്രൊയേഷ്യന്‍ ടീമില്‍ തിളങ്ങിയവര്‍. ഗോള്‍‌രഹിതമായ ഒന്നാം പകുതിക്ക് ശേഷമായിരുന്നു ക്രൊയോഷ്യയെ വിജയത്തിലാഴ്‌ത്തിയ ആ മൂന്ന് ഗോളുകളും. ഈ തോല്‍വിയോടെ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയാണ് തകിടം മറിഞ്ഞത്.
അതേസമയം, രണ്ട് മത്സരത്തില്‍ തിളങ്ങിയ ക്രൊയോഷ്യ പ്രീക്വാര്‍ട്ടറില്‍ ഇടം നേടുകയും ചെയ്‌തു. ഇന്നലെ നടന്ന മത്സരത്തില്‍ മെസ്സി കാഴ്‌ചക്കാരാനായി നില്‍ക്കുന്നതും കാണികള്‍ കണ്ടു. കിട്ടിയ അവസരങ്ങള്‍ പാഴാക്കാതെ ഉപയോഗിച്ചതിലായിരുന്നു ക്രൊയോഷ്യന്‍ ടീം ഇന്നലെ വിജയം കണ്ടത്.

Leave A Reply

Your email address will not be published.