40 പവന്‍ സ്വര്‍ണവുമായി വിവാഹ തലേന്ന് 19കാരി കാമുകനൊപ്പം മുങ്ങി

0

ആലപ്പുഴ: വിവാഹത്തിനായി വാങ്ങിയിരുന്ന 40 പവന്‍ സ്വര്‍ണവുമായി വിവാഹ തലേന്ന് കത്ത് എഴുതിവെച്ച്‌ 19കാരി കാമുകനൊപ്പം മുങ്ങി. യുവതി മുങ്ങിയത്. വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു പെണ്‍കുട്ടി ഒളിച്ചോടിയത്. ചാവക്കാട് സ്വദേശിയായ യുവാവുമായി വ്യാഴാഴ്ചയാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വണ്ടാനം സ്വദേശിയായ 20 കാരനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇതേചൊല്ലി പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നു. വീട്ടില്‍ നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടി എഴുതിയ കത്ത് കണ്ടെത്തി. മാതാപിതാക്കള്‍ എന്നോട് പിണങ്ങരുത്, ഞാന്‍ മടങ്ങിവരും എന്നും കത്തില്‍ പറയുന്നുണ്ട്. തലേന്ന് ബൈക്കിലെത്തിയ കാമുകനൊപ്പം യുവതി ഒളിച്ചോടുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഫോട്ടോഗ്രാഫര്‍ക്കു പോസ് ചെയ്യുകയാണെന്നായിരുന്നു എല്ലാവരും കരുതിയത്. പെണ്‍കുട്ടി പോയ സമയം പിതാവ് വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തില്‍ ആയിരുന്നു.

Leave A Reply

Your email address will not be published.