വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ നെ​റ്റ്ഫ്‌​ലി​ക്‌​സ് പു​റ​ത്താ​ക്കി

0

ന്യൂ​യോ​ര്‍​ക്ക്: വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ മു​ന്‍​നി​ര സ്ട്രീ​മിം​ഗ് സേ​വ​ന ദാ​താ​ക്ക​ളാ​യ നെ​റ്റ്ഫ്‌​ലി​ക്‌​സ് പു​റ​ത്താ​ക്കി. നെ​റ്റ്ഫ്‌​ലി​ക്‌​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ മേ​ധാ​വി ജോ​ന്നാ​ഥ​ന്‍ ഫ്രെ​ഡ്‌​ലാ​ന്‍​ഡി​നാ​ണ് ജോ​ലി ന​ഷ്ട​മാ​യ​ത്. മേ​ധാ​വി എ​ന്ന നി​ല​യി​ലു​ള്ള നി​ല​വാ​രം പു​ല​ര്‍​ത്താ​ന്‍ ത​നി​ക്കാ​യി​ല്ലെ​ന്ന് ഫ്രെ​ഡ്‌​ലാ​ന്‍​ഡ് ട്വീ​റ്റ് ചെ​യ്തു.
എ​ന്‍-​ല്‍ തു​ട​ങ്ങു​ന്ന വം​ശീ​യ പ​ദം ഒ​ന്നി​ല​ധി​കം ത​വ​ണ ഉ​പ​യോ​ഗി​ച്ച​തി​നാ​ണ് പു​റ​ത്താ​ക്ക​ലെ​ന്ന് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് റീ​ഡ് ഹാ​സ്റ്റിം​ഗ് ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ഇ​ത്ത​രം പ​ദ​പ്ര​യോ​ഗ​ങ്ങ​ളു​ടെ ച​രി​ത്ര​വും അ​തി​ന് പി​ന്നി​ലു​ള്ള വൈ​കാ​രി​ക​ത​യേ​യും ഒ​രു​ത​ര​ത്തി​ലും നി​ഷ്പ​ക്ഷ​വ​ത്ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. എ​ന്‍-​വേ​ഡ് എ​ന്ന പ്ര​യോ​ഗം ഇ​ത്ത​രം വാ​ക്കു​ക​ളെ മ​യ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് ഉ​ണ്ടാ​ക്കി​യ​തെ​ന്നും കു​റി​പ്പി​ല്‍ പ​റ​യു​ന്നു.  2011 മു​ത​ല്‍ നെ​റ്റ്ഫ്‌​ലി​ക്‌​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ഫ്രെ​ഡ്‌​ലാ​ന്‍​ഡ്.

Leave A Reply

Your email address will not be published.