മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും

0

ദില്ലി : കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച്ച നടത്തും. രാവിലെ 11 മണിയ്ക്ക് വ്യോമയാന മന്ത്രാലയത്തില്‍ വെച്ചാണ് കൂടിക്കാഴ്ച്ച.കണ്ണൂര്‍ മട്ടന്നൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളാവും. കാലാവസ്ഥ ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ വിനയായെങ്കിലും ത്വരിത വേഗതയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടുകൂടി വിമാനത്താവളം ജനങ്ങള്‍ക്ക് തുറന്ന്‌കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും കേന്ദ്ര സര്‍ക്കാരിന്‍റെ അവഗണന നേരിടുന്ന കരിപ്പൂര്‍ വിമാനത്താവള വിഷയവും കൂടിക്കാഴ്ച്ചയില്‍ പരിഗണനയില്‍ വന്നേക്കും

Leave A Reply

Your email address will not be published.