ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബിസിനസ് രംഗത്തേയ്ക്ക്

0

ബിസിനസ് രംഗത്തേയ്ക്ക് ചുവടു വയ്ക്കുകയാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഫിഷ് ഹബ്ബുമായി എത്തുകയാണ് താരം. ധര്‍മജന്‍സ് ഫിഷ് ഹബ്ബിന്‍റെ ആദ്യ വില്‍പനകേന്ദ്രം ജൂലൈ അഞ്ചിന് കൊച്ചി അയ്യപ്പന്‍കാവിന് സമീപം പ്രവര്‍ത്തനം തുടങ്ങും. നടന്‍ കുഞ്ചാക്കോ ബോബന്‍ കട ഉദ്ഘാടനം ചെയ്യുമെന്നും റിപ്പോര്‍ട്ട്. ധര്‍മ്മജന്‍റെ ഉറ്റസുഹൃത്തുക്കള്‍ കൂടിയായ 11 പേരുമായി ചേര്‍ന്നാണ് ഫിഷ് ഹബ്ബ് യാഥാര്‍ഥ്യമാക്കുന്നത്. ചെമ്മീന്‍ കെട്ടിലും കൂട് കൃഷിയിലും വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് പുറമേ പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍, വീശ് വലകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ നിന്നെല്ലാം മീന്‍ ശേഖരിച്ച്‌ വില്‍പനയ്ക്കെത്തിക്കും.

Leave A Reply

Your email address will not be published.