ഒസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തിലും ഇംഗ്ലണ്ടിനു ജയം

0

ലണ്ടന്‍: ഒസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തിലും ഇംഗ്ലണ്ടിനു തകര്‍പ്പന്‍ ജയം. കൂറ്റന്‍ സ്‌കോര്‍ കുറിച്ചിട്ടും പ്രതിരോധിക്കാന്‍ കഴിയാതിരുന്ന ഓസ്‌ട്രേലിയ ആറുവിക്കറ്റിനാണ്‌ ഇംഗ്ലണ്ടിന്‍റെ ബാറ്റിങ്‌ കരുത്തിനു മുന്നില്‍ കീഴടങ്ങിയത്‌. അഞ്ചു മത്സരങ്ങളുടെ പരമ്ബരയില്‍ 4-0നു മുന്നിലെത്തിയ ഇംഗ്ലണ്ട്‌ പരമ്ബര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്‌.
ആദ്യംബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ നിശ്‌ചിത 50 ഓവറില്‍ എട്ടുവിക്കറ്റ്‌ നഷ്‌ടത്തില്‍ 310 റണ്‍സ്‌ നേടി. എന്നാല്‍ ഇംഗ്ലീഷ്‌ ബാറ്റ്‌സമാന്‍മാര്‍ 32 പന്ത്‌ ബാക്കിനില്‍ക്കെ നാലുവിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യം മറികടന്നു.
സെഞ്ചുറികളുമായി തിളങ്ങിയ ആരോണ്‍ ഫിഞ്ചും (106 പന്തില്‍ 100), ഷോണ്‍ മാര്‍ഷും (92 പന്തില്‍ 101), അര്‍ധസെഞ്ചുറി നേടിയ ടിം ഹെഡും (64 പന്തില്‍ 63) ആണ്‌ ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലേക്കു നയിച്ചത്‌. ഒരുഘട്ടത്തില്‍ 350 റണ്‍സിലേറെ നേടുമെന്നു തോന്നിച്ച ഓസ്‌ട്രേലിയയെ വില്ലിയുടെ ബൗളിങ്ങാണു പിടിച്ചുനിര്‍ത്തിയത്‌. വില്ലി ഏഴോവറില്‍ 43 റണ്‍സിന്‌ നാലുവിക്കറ്റ്‌ വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്‌ പരമ്ബരയില്‍ ഉജ്‌ജ്വലഫോമിലുള്ള അവരുടെ ബാറ്റ്‌സ്മാന്‍മാര്‍ അനായാസം ലക്ഷ്യം മറികടന്നു. 83 പന്തില്‍ 101 റണ്‍സ്‌ കുറിച്ച ജേസണ്‍ റോയിയും 66 പന്തില്‍ 79 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന്‌ ഓപ്പണിങ്‌ വിക്കറ്റില്‍ 23.4 ഓവറില്‍ 174 റണ്‍സിന്‍റെ കൂട്ടൂകെട്ടാണ്‌ ഉണ്ടാക്കിയത്‌. 29 പന്തില്‍ 54 റണ്‍സെടുത്തു പുറത്താകാതെ നിന്ന ജോസ്‌ ബട്‌ലര്‍ മത്സരം അതിവേഗം അവസാനിപ്പിക്കുകയും ചെയ്‌തു. 44.4 ഓവറില്‍ വിജയലക്ഷ്യം മറികടക്കുമ്ബോള്‍ 34 റണ്‍സെടുത്ത അലക്‌സ് ഹെയില്‍സായിരുന്നു ബട്‌ലര്‍ക്കു കൂട്ട്‌.

Leave A Reply

Your email address will not be published.