ജോസഫിന്റെ ഫസ്റ്റ്ലുക് പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടു
ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ജോസഫിന്റെ ഫസ്റ്റ്ലുക് പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടു. ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്. ‘മാന്‍ വിത് സ്കെയര്‍’ എന്നാണ് ടാഗ്ലൈന്. ചിത്രത്തിനായുള്ള ജോജുവിന്റെ മേക്ക് ഓവര്‍ അതിശയകരമാണ്. സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ഇര്‍ഷാദ്, സിനില്‍, മാളവിക മേനോന് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത് പ്രസൂനാണ് ചിത്രം നിമ്മിക്കുന്നത്, ഈ വര്‍ഷം തന്നെ ‘ജോസഫ്’ പ്രദര്‍ശനത്തിനെത്തും.