ത്രിരാഷ്ട്ര ടി20 പരമ്ബരയ്ക്കുള്ള പാക്കിസ്ഥാന് ടീമിനെ പ്രഖ്യാപിച്ചു
ത്രിരാഷ്ട്ര ടി20 പരമ്ബരയ്ക്കുള്ള പാക്കിസ്ഥാന് ടീമിനെ പ്രഖ്യാപിച്ചു. വിലക്കിനു ശേഷം വീണ്ടും ബൗളിംഗിലേക്ക് തിരികെ എത്തുന്ന മുഹമ്മദ് ഹഫീസ് ഈ പരമ്ബരയില്‍ പന്തെറിയും എന്നാണ് പാക്കിസ്ഥാനെ സംബന്ധിച്ച് ശുഭകരമായ വാര്‍ത്ത. അടുത്തിടെയാണ് ഫഹീസിന്റെ ബൗളിംഗ് ആക്ഷനു ഐസിസി പച്ചക്കൊടി നല്‍കിയത്. യസീര്‍ ഷായും ജുനൈദ് ഖാനും ഏകദിന ടീമിലേക്ക് മടങ്ങിയെത്തുമ്ബോള്‍ ബാബര്‍ അസമിനെ ഏകദിന ടീമില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ടി20 സ്ക്വാഡ്: ഫകര്‍ സമന്, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, ആസിഫ് അലി, ഹുസൈന് തലത്, സര്‍ഫ്രാസ് അഹമ്മദ്, ഹാരിസ് സൊഹൈല്‍, ഷദബ് ഖാന്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, മുഹമ്മദ് അമീര്‍, ഹസന് അലി, ഉസ്മാന് ഖാന്, ഷഹീന് അഫ്രീദി, ഷാഹിബ്സാദ ഫര്ഹാന്
ഏകദിന സ്ക്വാഡ്: ഫകര്‍ സമന്, ഇമാം ഉള് ഹക്ക്, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, ബാബര്‍ അസം(ഫിറ്റ്നെസ് തെളിയിച്ചാല്‍), ആസിഫ് അലി, സര്‍ഫ്രാസ് അഹമ്മദ്, മുഹമ്മദ് നവാസ്, ഷദബ് ഖാന്, ഫഹീം അഷ്റഫ്, മുഹമ്മദ് അമീര്‍, ജുനൈദ് ഖാന്, ഹാരിസ് സൊഹൈല്‍, ഹസന് അലി, ഉസ്മാന് ഖാന്, യസീര്‍ ഷാ