ത്രിരാഷ്ട്ര ടി20 പരമ്ബരയില്‍ ഇംഗ്ലണ്ടിന്റെ പരിശീലകാനായി പോള്‍ ഫാര്‍ബ്രേസ്
ഇന്ത്യയും ഓസ്ട്രേലിയയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ടി20 പരമ്ബരയില്‍ ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കുക ടീമിന്റെ ഉപ പരിശീലകനായ പോള്‍ ഫാര്‍ബ്രേസ്. മുഖ്യ കോച്ച് ട്രെവര്‍ ബെയിലിസ് ചെറിയ ഇടവേളയെടുക്കുന്നിതിനാലാണ് ടി20യുടെ ചുമതല ഫാര്ബ്രേസിനു നല്‍കുന്നത്. ഇന്ത്യ എ, വിന്‍ഡീസ് എ, ഇംഗ്ലണ്ട് ലയണ്‍സ് എന്നിവര്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റും ചില കൗണ്ടി മത്സരങ്ങളും കണ്ടാവും ബെയിലിസ് തന്റെ വിശ്രമ കാലം ആസ്വദിക്കുക. ജൂലൈ 12 ആരംഭിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്ബരയുടെ സമയത്ത് ഇംഗ്ലണ്ട് മുഖ്യ കോച്ച് തിരികെ മടങ്ങിയെത്തും. ബെയിലിസ് തന്റെ കരാര്‍ പൂര്‍ത്തിയാക്കി മടങ്ങുമ്ബോള്‍ ഇംഗ്ലണ്ട് കോച്ച് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരാണ് പോള്‍ ഫാര്‍ബ്രേസ്.