രണ്‍വീര്‍ സിങ്-ദീപിക പദുക്കോണ്‍ വിവാഹം നവംബര്‍ 10ന്
ബോളിവുഡില്‍ താര ജോഡികളായ രണ്‍വീര്‍ സിങ്-ദീപിക പദുക്കോണ്‍ വിവാഹം നവംബര്‍ 10 നടക്കുമെന്ന് പുതിയ വാര്‍ത്തകള്‍. ജൂലൈയില്‍ വിവാഹിതരാകാനാണ് ഇരുവരും തീരുമാനിച്ചതെങ്കിലും ചിത്രങ്ങളുടെ തിരക്ക് കാരണം വിവാഹം നവംബറിലേക്ക് മാറ്റുകയായിരുന്നു. ഇരുവരും വിവാഹശേഷം താമസിക്കാനുള്ള സ്വപ്നഭവനത്തിന്റെ അന്തിമഘട്ട പണികള്‍ പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ്. വിവാഹത്തിന് മുന്നോടിയായി രണ്‍വീറിന്റെയും കുടുംബത്തിന്റെയും ഒപ്പം ദീപിക ആഭരണങ്ങള്‍ വാങ്ങാന്‍ ലണ്ടനിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഇറ്റലിയില്‍ വിരാട് കൊഹ്ലി-അനുഷ്ക ശര്‍മ വിവാഹം നടന്ന വേദിയില്‍ വെച്ചായിരിക്കും ഈ താര വിവാഹവും നടക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.