റഷ്യ ലോകകപ്പിലെ സെര്‍ബിയയ്‌ക്കെതിരേ സ്വിറ്റ്‌സര്‍ലന്‍ഡിന്‌ ജയം

0

കാലിനിങ്‌ഗ്രാഡ്‌: റഷ്യ ലോകകപ്പിലെ സെര്‍ബിയയ്‌ക്കെതിരേ നടന്ന ഇ ഗ്രൂപ്പ്‌ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്‌ ഒന്നിനെതിരേ രണ്ട്‌ ഗോളുകളുടെ ജയം. ഗ്രാനിറ്റ്‌ ഷാകയുടെയും സെഹ്‌ദ്രാന്‍ ഷഖ്വിരിയുടെയും ഗോളുകളാണ്‌ സ്വിസ്‌ ജയം ഉറപ്പാക്കിയത്‌. അഞ്ചാം മിനിട്ടില്‍ അലക്‌സാണ്ടര്‍ മിത്രോവിച്ചിലൂടെ മുന്നിലെത്തിയ സെര്‍ബിയയെ 52-ാം മിനിട്ടിലാണ്‌ ഷാക സമനിലയില്‍ കുടുക്കിയത്‌. 90-ാം മിനിട്ടിലാണ്‌ ഷാഖ്വിരി ഒറ്റയാള്‍ മുന്നേറ്റത്തിലൂടെ വിജയ ഗോളടിക്കുന്നത്‌. ജയത്തോടെ ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡും ഒപ്പമായി.

Leave A Reply

Your email address will not be published.