രാജ്യത്ത് എയര്‍ കണ്ടീഷനുകളിലെ താപനില പുന:ക്രമീകരിച്ചു
ന്യൂഡല്‍ഹി: എയര്‍ കണ്ടീഷനുകളിലെ താപനില പുന:ക്രമീകരിച്ചു. കേന്ദ്ര ഊര്‍ജമന്ത്രി ആര്‍കെ സിംഗ് ആണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. രാജ്യത്ത് എയര്‍ കണ്ടീഷനുകളിലെ താപനില 24 ഡിഗ്രി സെല്‍ഷ്യസായി ക്രമീകരിക്കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതായി ഊര്‍ജമന്ത്രി വ്യക്തമാക്കി. ഇത്തരം നീക്കത്തിലൂടെ വര്‍ധിച്ചുവരുന്ന ഊര്‍ജോപയോഗം കുറക്കാന്‍ സാധിക്കും. പൊതുജനങ്ങളില്‍ അഭിപ്രായസര്‍വേ നടത്തി നിബന്ധന പ്രാവര്‍ത്തികമാക്കാനാണ് ആലോചിക്കുന്നതെന്നും പുതിയ നിബന്ധന നടപ്പിലായാല്‍ പരിസ്ഥിതിക്ക് ദോഷകരമായ ഹരിതഗൃഹ വാതകം പുറന്തള്ളപ്പെടുന്നതും കുറക്കാന്‍ സാധിക്കുമെന്നും ആര്‍കെ സിംഗ് പറഞ്ഞു. 18 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസിലാണ് പലയിടത്തും ഇപ്പോള്‍ എസികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് വളരെ മോശമാണ്. താപനില ക്രമീകരണം 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസായി നിജപ്പെടുത്താനാണ് ആലോചിക്കുന്നതെന്നും എസി നിര്‍മാതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് മന്ത്രി പറഞ്ഞു.