ആധാര്‍ വിവരങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്കു ഉപയോഗിക്കില്ലെന്ന് യുഐഡിഎഐ
ന്യൂഡല്‍ഹി: വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്കു ഉപയോഗിക്കില്ലെന്ന് യുഐഡിഎഐ. കുറ്റാന്വേഷണത്തിന്റെ ഭാഗമായി ആധാര്‍ വിവര ങ്ങള് പോലീസിനു കൈമാറാന്‍ കേന്ദ്രം നീക്കം നടത്തുന്നതായ വാര്‍ത്തകള്‍ തള്ളിക്കൊണ്ടാണ് യുഐഡിഎഐ ഇക്കാര്യം അറിയിച്ചത്. കേസുകള്‍ തെളിയിക്കുന്നതിനും അജ്ഞാത മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും ബയോമെട്രിക് വിവരങ്ങള്‍ അടക്കമുള്ള ആധാര്‍ രേഖകള്‍ പോലീസിന് കൈമാ റണമെന്ന നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ആവശ്യം 2016ലെ ആധാര്‍ ആക്ട് സെക്ഷന്‍ 29 പ്രകാരം അനുവദനീയമല്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് മാത്രമാണ് എന്തെങ്കിലും തരത്തില്‍ ഇളവുകള്‍ ലഭിക്കുന്നത്. എന്നാല്‍ ഇതിന് കാബിനറ്റ് സെക്രട്ടറി തലവനായ കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്. മാത്രമല്ല കാര്‍ഡ് ഉടമകളുടെ ആധികാരികതയ്ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്കൊന്നും ആധാര്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ചട്ടവും നിലവിലുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് യുഐഡിഎഐ നാഷണല്‍ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ ആവശ്യം തള്ളിയത്.