റിയാദിനെ ലക്ഷ്യം വെച്ച്‌​ ഹൂതികള്‍ അയച്ച ബാലിസ്​റ്റിക്​ മിസൈല്‍ സൗദി തകര്‍ത്തു

0

റിയാദ്​: തലസ്​ഥാന നഗരമായ റിയാദ്​ ലക്ഷ്യമാക്കി യമന്‍ അതിര്‍ത്തിയില്‍ നിന്ന്​ വന്ന ബാലിസ്​റ്റിക്​ മിസൈല്‍ സൗദി സൈന്യം തകര്‍ത്തു. നേ​രത്തേ പല തവണ റിയാദ്​ ലക്ഷ്യമാക്കി വന്ന മിസൈലുകള്‍ സൗദി പ്രതിരോധ സംവിധാനം തകര്‍ത്തിട്ടിരുന്നു. ഞായറാഴ്​ച രാത്രി ​8.30 ഓടെയാണ് ഹൂതികള്‍ റിയാദിനെ ലക്ഷ്യം വെച്ച്‌​ മിസൈലയച്ചത്​. ജനവാസ മേഖല ലക്ഷ്യം വെച്ചാണ്​ മിസൈല്‍ എത്തിയത്​. മിസൈല്‍ ആകാശത്ത് വെച്ച്‌​ തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന ബത്​ഹ മേഖലയില്‍ വന്‍ സ്​ഫോടക ശബ്​ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഒരു മാസത്തിനിടെ 21ാം തവണയാണ്​ സൗദിയിലേക്ക്​ മിസൈല്‍ വരുന്നത്​. യമനില്‍ ഹൂതികളുടെ നിയന്ത്രണത്തില്‍ നിന്ന്​ സുപ്രധാന മേഖലകള്‍ സൗദി സഖ്യസേനയുടെ സഹായത്തോടെ യമന്‍സൈന്യം പിടിച്ചടക്കിവരികയാണ്​. അതിനിടയിലാണ്​ സൗദി തലസ്​ഥാന നഗരിയെ തന്നെ ഹൂതികള്‍ ലക്ഷ്യം വെച്ചിരിക്കുന്നത്​.

Leave A Reply

Your email address will not be published.