മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് യുഡിഎഫ് യോഗം ബഹിഷ്കരിച്ചു
തിരുവനന്തപുരം: യുഡിഎഫ് യോഗം ബഹിഷ്കരിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്. കോണ്‍ഗ്രസിന് ആവകാശപ്പെട്ട രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിനു നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സുധീരന് യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. യുഡിഎഫ് കണ്‍വീനറെ സുധീരന് ഇക്കാര്യം അറിയിച്ചു. മുന്നണി പ്രവേശനത്തിനു പിന്നാലെ കെഎം മാണി പങ്കെടുത്ത യുഡിഎഫ് യോഗത്തിലും സുധീരന് പങ്കെടുത്തിരുന്നില്ല. സീറ്റ് വിട്ടുകൊടുത്തതിനെതിരെയും സുധീരന് കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ടായ മുറിവ് ഉണങ്ങിയിട്ടില്ല. അതിനെ ന്യായീകരിക്കുന്നവര്ക്കൊപ്പം ഇരിക്കാനില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുധീരന് യോഗം ബഹിഷ്കരിച്ചത്.