ക്വീ​ന്‍​സ് ക്ല​ബ് കി​രീ​ടം മ​രി​ന്‍ സി​ലി​ച്ചി​ന്

0

ല​ണ്ട​ന്‍: ക്വീ​ന്‍​സ് ക്ല​ബ് കി​രീ​ടം ക്രൊ​യേ​ഷ്യ​യു​ടെ മ​രി​ന്‍ സി​ലി​ച്ചി​ന്. ഫൈ​ന​ലി​ല്‍ മു​ന്‍ ലോ​ക ഒ​ന്നാം ന​മ്ബ​ര്‍ സെ​ര്‍​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ തോ​ല്‍​പി​ച്ചാ​ണ് സി​ലി​ച്ചി​ന്‍റെ കി​രീ​ട​നേ​ട്ടം. മൂ​ന്നു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​ത്തി​ല്‍ 5-7, 7-6, 6-3 എ​ന്ന സ്കോ​റി​നാ​ണ് സി​ലി​ച്ചി​ന്‍റെ ജ​യം. സി​ലി​ച്ചി​ന്‍റെ ര​ണ്ടാം ക്വീ​ന്‍​സ് ക്ല​ബ് കി​രീ​ട​മാ​ണി​ത്. 2012ലാ​ണ് താ​രം ആ​ദ്യ കി​രീ​ടം നേ​ടി​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഫൈ​ന​ലി​ലെ​ത്തി​യ സി​ലി​ച്ച്‌ സ്പാ​നി​ഷ് താ​രം ഫെ​ലി​സി​യാ​നോ ലോ​പ്പ​സി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.
ജോ​ക്കോ​വി​ച്ചി​നെ​തി​രെ 15 മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​രു ജ​യം മാ​ത്ര​മെ​ന്ന മോ​ശം റെ​ക്കോ​ര്‍​ഡു​മാ​യാ​ണ് സി​ലി​ച്ച്‌ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങി​യ​ത്. ആ​ദ്യ സെ​റ്റ് ക​ഴി​ഞ്ഞ​തോ​ടെ ജോ​ക്കോ​വി​ച്ച്‌ വീ​ണ്ടും മു​ന്നേ​റു​മെ​ന്ന് തോ​ന്നി​ച്ചു. എ​ന്നാ​ല്‍ അ​ടു​ത്ത ര​ണ്ട് സെ​റ്റു​ക​ളും നേ​ടി സി​ലി​ച്ച്‌ കി​രീ​ടം സ്വ​ന്ത​മാ​ക്കി.

Leave A Reply

Your email address will not be published.