നൈജീരിയയില്‍ ഭീകരാക്രമണം; 86 പേര്‍ മരണപ്പെട്ടു

0

അബുജ: നൈജീരിയയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. നൈജീരിയന്‍ സംസ്ഥാനമായ പ്ലാറ്റോയിലാണ് സംഭവം. റാസത്ത്, റിക്കു, ന്യാര്‍, കുറ, ഗനറോപ്പ് തുടങ്ങിയ ഗ്രാമങ്ങല്‍ കേന്ദ്രീകരിച്ചാണ് ആക്രമണങ്ങള്‍ നടന്നതെന്നാണ് വിവരം. ആക്രമണത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. ആക്രമണത്തില്‍ 50 ലേറെ വീടുകളും, ബൈക്കുകളും 15കാറുകളും തര്‍ന്നെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തേക്കുറിച്ച്‌ അന്വേഷണമാരംഭിച്ചെന്നും അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Leave A Reply

Your email address will not be published.