കെവിന്റെ കൊലപാതകം; പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: കെവിന്റെ കൊലപാതക കേസില്‍ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഇന്ന് ഹൈകോടതി പരിഗണിക്കും. എ.എസ്.ഐ ബിജു, കോണ്‍സ്റ്റബിള്‍ അജയകുമാര്‍ എന്നിവരുടെ ജ്യാമ്യം റദ്ദാക്കണമെന്നാണ് ഹരജിയില്‍ ആവശ്യം. ഹരജിയില്‍ പൊലീസുകാരോട് കോടതി വിശദീകരണം തേടിയിരുന്നു. കെവില്‍ കേസിലെ മുഖ്യപ്രതി ഷാനുവില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങിയതിന് ഷാനുവിന്റെ മൊഴിയോ സാക്ഷി മൊഴികളോ ഇല്ലാ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഏറ്റുമാനൂര്‍ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ഇരുവരും കൈക്കൂലി വാങ്ങിയെന്നതിന്റെ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് ഏറ്റുമാനൂര്‍ കോടതി സമയം അനുവദിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചത്. ഏറ്റുമാനൂര്‍ കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.