ലോകകപ്പെന്ന സ്വപ്‌നത്തിന് നേടിയ ശേഷമായിരിക്കും വിരമിക്കില്ലെന്ന് ലയണല്‍ മെസി

0

മോസ്‌ക്കോ: രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് ഉടനെ വിരമിക്കില്ലെന്ന് ലയണല്‍ മെസി. ലോക കിരീമാണ് തന്‍റെ ലക്ഷ്യം. അത് നേടിയിട്ടേ രാജ്യാന്തര രംഗത്ത് നിന്ന് വിരമിക്കൂയെന്ന് മെസി പറഞ്ഞു. ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിച്ചാലേ മെസിയുടെ അര്‍ജന്റീനയ്ക്ക് ലോകകപ്പില്‍ പ്രയാണം തുടരാനാകൂ. തോറ്റല്‍ അവര്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകും. പിന്നെ അര്‍ജന്റീനയെ കിരീടമണിയിക്കാന്‍ മെസിക്ക് 2022 വരെ കാത്തിരിക്കേണ്ടിവരും.
ഞാന്‍ ലോകകപ്പ് ഉയര്‍ത്തുന്നത് പലപ്പോഴും സ്വപ്‌നം കണ്ടിട്ടുണ്ട്. ആ സ്വപ്‌നം യാഥാര്‍ഥ്യമാകുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. ലോകകപ്പ് നേടി ലക്ഷക്കണക്കിന് അര്‍ജന്റീനിയന്‍ ആരാധകരെ ആനന്ദത്തില്‍ ആറാടിക്കും. ലോകകപ്പെന്ന സ്വപ്‌നം ഉപേക്ഷിക്കാനാകില്ല. മുപ്പത്തിയൊന്നാം പിറന്നാള്‍ ദിനത്തില്‍ സംസാരിക്കുകയായിരുന്നു മെസി.
ലോകത്തെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലൊക്കെ ഞാന്‍ വിജയം നേടിയിട്ടുണ്ട്. പക്ഷെ ലോകകപ്പില്‍ ഇതുവരെ ജേതാവാകാനായിട്ടില്ല. തന്‍റെ രാജ്യത്തെ ലോക ചാമ്ബ്യന്മാരാക്കിയ ശേഷമേ ഫുട്‌ബോളില്‍ നിന്ന് വിരമിക്കൂ.

Leave A Reply

Your email address will not be published.