മുംബൈയില്‍ കനത്ത മഴ; മരിച്ചവരുടെ എണ്ണം നാലായി

0

മുംബൈ: മുംബൈയില്‍ കനത്ത മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി. മുംബൈ നഗരവും സമീപപ്രദേശങ്ങളും വെളത്തിലായി. മുംബൈ നഗരത്തില്‍ റോഡ് ഗതാഗതവും ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. മുംബൈയിലെ വാടാലയില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കു മുകളില്‍ മതില്‍ തകര്‍ന്നുവീണു.മുംബൈ, അഹമ്മദാബാദ് എക്‌സ്പ്രസ് വേ വെള്ളത്തിനടിയിലാണ്.
മാലദിന്‍റെ പരിസരപ്രദേശത്ത് ഉണ്ടായ കുഴിയില്‍ വീണാണ് ഒരാള്‍ മരിച്ചത്. എംജി റോഡില്‍ മെട്രോ സിനിമാസിനു സമീപം മരം കടപുഴകി വീണാണ് രണ്ടുപേര്‍ മരിച്ചത്. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. താനെയിലെ വഡോളില്‍ ശക്തമായ മഴയില്‍ വീടിന്‍റെ ഭിത്തിയിടിഞ്ഞുവീണാണ് 13 വയസുകാരനായ കുട്ടി മരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave A Reply

Your email address will not be published.