വിംബിള്‍ഡണ്‍ യോഗ്യത റൌണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി
വിംബിള്‍ഡണ്‍ മെയിന്‍ ഡ്രോയിലേക്ക് യോഗ്യത നേടുവാനാകാതെ ഇന്ത്യന്‍ പുരുഷ താരങ്ങള്‍. രാംകുമാര്‍ രാമനാഥന്, പ്രജ്നേഷ് ഗുണ്ണേശ്വരന്, സുമിത് നഗല്‍ എന്നിവര്‍ തങ്ങളുടെ യോഗ്യത റൗണ്ടിന്റെ ആദ്യ മത്സരം തന്നെ പരാജയപ്പെട്ട് പുറത്താകുകയായിരുന്നു. മെയിന്‍ ഡ്രോയില്‍ യോഗ്യത നേടിയ യൂക്കി ബാംബ്രി മാത്രമാണ് വിംബിള്‍ഡണ്‍ പുരുഷ വിഭാഗം സിംഗിള്‍സിലെ അവശേഷിക്കുന്ന ഇന്ത്യന്‍ താരം. വനിത വിഭാഗം യോഗ്യത റൗണ്ടില്‍ ഇന്ത്യയുടെ അങ്കിത റെയ്ന ഇന്ന് ഇറങ്ങും.